കിട്ടുണ്ണിച്ചേട്ടനും സ്പർക്കി ബൾബും
കിട്ടുണ്ണിച്ചേട്ടൻ്റെ വീട്ടിൽ സ്പാർക്കി എന്ന് പേരുള്ള ഒരു ചെറിയ ബൾബ് താമസിച്ചിരുന്നു. രാത്രിയായാൽ കിട്ടുണ്ണിച്ചേട്ടൻ്റെ വീട്ടിൽ വെളിച്ചം വിതറുന്നത് ആ ചെറിയ ബൾബ് സ്പാർക്കി ആയിരുന്നു. താൻ ഒരു ദിവസം കത്തിയില്ലെങ്കിൽ കിട്ടുണ്ണിച്ചേട്ടനും കുടുംബവും ഇരുട്ടിൽ ആകുമെന്ന് സ്പാർക്കി കരുതി. തൻ്റെ പ്രാധാന്യം കിട്ടുണ്ണിച്ചേട്ടനെ പഠിപ്പിക്കാനായി സ്പാർക്കി ഒരു കാര്യം തീരുമാനിച്ചു. " ഇനി മുതൽ കുറച്ചു നാളത്തേക്ക് ഞാൻ കത്തുന്നില്ല. കിട്ടുണ്ണിച്ചേട്ടൻ എന്ത് ചെയ്യുമെന്ന് കാണട്ടെ!" പതിവുപോലെ അന്നു രാത്രിയും കിട്ടുണ്ണിച്ചേട്ടൻ ലൈറ്റ് തെളിയിക്കാനായി സ്വിച്ചിട്ടു. പക്ഷെ കിട്ടുണ്ണിച്ചേട്ടനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സ്പാർക്കി പ്രകാശിക്കാതെ നിന്നു കിട്ടുണ്ണിച്ചേട്ടൻ സ്പാർക്കിയുടെ അടുത്ത് വന്ന് ചോദിച്ചു: "സ്പാർക്കീ... സ്പാർക്കീ... എന്തേ നീ ഇനിയും കത്താത്തെ?" സ്പാർക്കി മിണ്ടിയില്ല. രണ്ടാമത്തെ ദിവസവും രാത്രിയായപ്പോൾ കിട്ടുണ്ണിച്ചേട്ടൻ വന്നു ചോദിച്ചു: "നീ വെളിച്ചം തന്നില്ലെങ്കിൽ ഈ വീട് ഇരുട്ടിൽ ആകുമെന്ന് നിനക്ക് അറിയില്ലേ? എന്തുപറ്റി സ്പാർക്കി നിനക്ക്?" സ്പാ...