Posts

Showing posts from August, 2023

അവൾ

  ഞാനും ആ പെൺകുട്ടിയും ഒരേ ബസ്സിൽ ആയിരുന്നില്ല വരുന്നതും പോകുന്നതും. ആ സമയത്തെ ബസ്സിലെ തിരക്ക് എന്ന് പറഞ്ഞാൽ ഊഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഞങ്ങൾ പരസ്പരം കണ്ടു. അവളുടെ കോളേജ് കഴിയുന്നത് ഉച്ചക്ക് രണ്ടരക്ക് ആണ് എന്ന് ഞാൻ മനസ്സിലാക്കി. ശേഷം അവളെ കാണാൻ വേണ്ടി മാത്രം എൻ്റെ അവസാനത്തെ അവർ കട്ട് ചെയ്ത് കോളേജിൽ നിന്ന് ഇറങ്ങുമായിരുന്നു. എന്നിട്ട് അവളുടെ കോളേജിൻ്റെ ബസ്സ് സ്റ്റോപ്പ് വരെ നടന്നു പോകും എന്നിട്ട് അവളുടെ ഒപ്പം ബസ്സ് കാത്തു നിൽക്കും. ഒരുമിച്ച് ബസ്സിൽ കയറും. ഇതെല്ലാം ചെയ്യുമ്പോൾ ഞാൻ അവളെ തന്നെ നോക്കിക്കൊണ്ടിരിക്കും. ഇങ്ങനെ ഒന്ന് രണ്ടു ദിവസം ചെയ്തപ്പോൾ അവൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം അവളെ നോക്കി നിൽക്കവേ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി , എന്നിട്ട് അവളുടെ കൂട്ടുകാരിയോട് എന്തോ പറഞ്ഞു. കൂട്ടുകാരിയും എന്നെ രൂക്ഷമായി നോക്കി. എൻ്റെ അന്തക്കരണത്തിലൂടെ ഒരു കൊള്ളിയാൻ പോയത് പോലെ എനിക്ക് തോന്നി. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയ ഞാൻ ഉടനെ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് പോയി അവിടെ നിന്നും ബസ്സ് പിടിച്ചു വീട്ടിലേക്ക് പോയി. പിന്നീട് എൻ്റെ ക...