Posts

അവൾ

  ഞാനും ആ പെൺകുട്ടിയും ഒരേ ബസ്സിൽ ആയിരുന്നില്ല വരുന്നതും പോകുന്നതും. ആ സമയത്തെ ബസ്സിലെ തിരക്ക് എന്ന് പറഞ്ഞാൽ ഊഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഞങ്ങൾ പരസ്പരം കണ്ടു. അവളുടെ കോളേജ് കഴിയുന്നത് ഉച്ചക്ക് രണ്ടരക്ക് ആണ് എന്ന് ഞാൻ മനസ്സിലാക്കി. ശേഷം അവളെ കാണാൻ വേണ്ടി മാത്രം എൻ്റെ അവസാനത്തെ അവർ കട്ട് ചെയ്ത് കോളേജിൽ നിന്ന് ഇറങ്ങുമായിരുന്നു. എന്നിട്ട് അവളുടെ കോളേജിൻ്റെ ബസ്സ് സ്റ്റോപ്പ് വരെ നടന്നു പോകും എന്നിട്ട് അവളുടെ ഒപ്പം ബസ്സ് കാത്തു നിൽക്കും. ഒരുമിച്ച് ബസ്സിൽ കയറും. ഇതെല്ലാം ചെയ്യുമ്പോൾ ഞാൻ അവളെ തന്നെ നോക്കിക്കൊണ്ടിരിക്കും. ഇങ്ങനെ ഒന്ന് രണ്ടു ദിവസം ചെയ്തപ്പോൾ അവൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം അവളെ നോക്കി നിൽക്കവേ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി , എന്നിട്ട് അവളുടെ കൂട്ടുകാരിയോട് എന്തോ പറഞ്ഞു. കൂട്ടുകാരിയും എന്നെ രൂക്ഷമായി നോക്കി. എൻ്റെ അന്തക്കരണത്തിലൂടെ ഒരു കൊള്ളിയാൻ പോയത് പോലെ എനിക്ക് തോന്നി. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയ ഞാൻ ഉടനെ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് പോയി അവിടെ നിന്നും ബസ്സ് പിടിച്ചു വീട്ടിലേക്ക് പോയി. പിന്നീട് എൻ്റെ ക...

കിട്ടുണ്ണിച്ചേട്ടനും സ്പർക്കി ബൾബും

കിട്ടുണ്ണിച്ചേട്ടൻ്റെ വീട്ടിൽ സ്പാർക്കി എന്ന് പേരുള്ള ഒരു ചെറിയ  ബൾബ് താമസിച്ചിരുന്നു. രാത്രിയായാൽ  കിട്ടുണ്ണിച്ചേട്ടൻ്റെ വീട്ടിൽ വെളിച്ചം വിതറുന്നത് ആ ചെറിയ ബൾബ്  സ്പാർക്കി ആയിരുന്നു.  താൻ ഒരു ദിവസം  കത്തിയില്ലെങ്കിൽ കിട്ടുണ്ണിച്ചേട്ടനും കുടുംബവും ഇരുട്ടിൽ ആകുമെന്ന് സ്പാർക്കി കരുതി. തൻ്റെ പ്രാധാന്യം കിട്ടുണ്ണിച്ചേട്ടനെ പഠിപ്പിക്കാനായി സ്പാർക്കി ഒരു കാര്യം തീരുമാനിച്ചു. " ഇനി മുതൽ കുറച്ചു നാളത്തേക്ക് ഞാൻ കത്തുന്നില്ല. കിട്ടുണ്ണിച്ചേട്ടൻ എന്ത് ചെയ്യുമെന്ന് കാണട്ടെ!"  പതിവുപോലെ അന്നു രാത്രിയും കിട്ടുണ്ണിച്ചേട്ടൻ ലൈറ്റ് തെളിയിക്കാനായി സ്വിച്ചിട്ടു. പക്ഷെ കിട്ടുണ്ണിച്ചേട്ടനെ  അത്ഭുതപ്പെടുത്തിക്കൊണ്ട്, സ്പാർക്കി പ്രകാശിക്കാതെ നിന്നു  കിട്ടുണ്ണിച്ചേട്ടൻ സ്പാർക്കിയുടെ അടുത്ത് വന്ന് ചോദിച്ചു: "സ്പാർക്കീ... സ്പാർക്കീ... എന്തേ നീ ഇനിയും കത്താത്തെ?" സ്പാർക്കി മിണ്ടിയില്ല.  രണ്ടാമത്തെ ദിവസവും രാത്രിയായപ്പോൾ കിട്ടുണ്ണിച്ചേട്ടൻ വന്നു ചോദിച്ചു: "നീ വെളിച്ചം തന്നില്ലെങ്കിൽ ഈ വീട് ഇരുട്ടിൽ ആകുമെന്ന് നിനക്ക് അറിയില്ലേ? എന്തുപറ്റി സ്പാർക്കി നിനക്ക്?"  സ്പാ...